October 27, 2016

അടുത്തടുത്തുള്ള രണ്ടു കസാലകളിൽ ഞങ്ങൾ ഇരുന്നു. ഇത്രയും അടുത്ത് എനിക്ക് കാണാൻ കിട്ടിയ എന്റ്റെ ഭാഗ്യത്തെ ഓർത്തു എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പല്ലു മുഴുവൻ വെളിയിൽ കാണിച്ചു ചിരിച്ചു കൊണ്ടേ ഇരുന്നു. ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുത്തില്ല. ചോദ്യങ്ങൾ ഒന്നും തന്നെ കേട്ടതായി തോന്നിയുമില്ല. കൈകൾ രണ്ടും എന്റ്റെ നേർക്ക് നീട്ടി. ഇല്ലാ എന്ന് പല വട്ടം ഞാൻ തലയാട്ടി. ഒന്ന് തൊടാൻ എത്ര ആഗ്രഹിച്ചതാണ്. ഇപ്പൊ ധൈര്യം വരുന്നില്ല. “ഞാൻ ഒരു ആൺക്കുട്ടിയാ,…” ബാക്കി പറയാൻ തുടങ്ങിയപ്പോ ഞാൻ പൊട്ടിചിരിച്ചുപ്പോയി. എനിക്ക് ആ മുഖത്തേയ്ക്കു നോക്കാൻ തന്നെ പ്രയാസമായി തോന്നി. ആക്രാൻതം അടക്കിപ്പിടിച്ചു എന്റ്റെ കരങ്ങൾ രണ്ടും ആ കൈകളിൽ വച്ചു. എന്നിട്ടു മുറുക്കെ പിടിച്ചു. എന്നിട്ടും ആ കണ്ണുകളിൽ നോക്കാൻ ഭയന്നു. “എന്താ ഇപ്പൊ എന്നെ നോക്കിയാൽ?” ആ ചോദ്യം മൂന്നു തവണ ആവർത്തിയ്ക്കപ്പെട്ടു. മനസ്സ് നിറഞ്ഞൊഴുകിയ ചിരിയും കൂടെ വിറയലും. പിന്നീട് എപ്പോഴാണ്  ആ ചുണ്ടുകൾ എന്റ്റെ ചുണ്ടിൽ പതിച്ചതെന്നു ഓർമയില്ല. എനിക്കുണ്ടായിരുന്ന ഭയവും നേരിയ തലവേദനയും എവിടെപ്പോയി മറഞ്ഞു എന്നു അറിയില്ല. ഇത്രയും മാധുര്യം ചുംബനങ്ങൾക്കുണ്ടെന്നു അന്ന് ഞാൻ അറിഞ്ഞു, കണ്ണടച്ച് തുറക്കുമ്പോൾ ഇതൊന്നും സ്വപ്നം മാത്രം ആയി പോകല്ലേ എന്നൊരു പ്രാർഥനയും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s