October 23, 2016

അപ്പനെയും അമ്മയെയും അനുസരിച്ചേ മതിയാകൂ. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരും. കെഞ്ചിയാൽ പോലും ആരുടെ കയ്യിൽ നിന്നും സ്നേഹത്തിന്റ്റെ ഒരു കണിക പോലും കിട്ടുകയില്ല. ചിലപ്പോൾ അവരുടെ സ്നേഹം വെറും സഹതാപം മാത്രമായിരിക്കും. നമ്മുടെ ഉള്ളിൽ ആഴത്തിലിറങ്ങി വേദന ഉളവാക്കാൻ മാത്രമേ അതിനു കഴിയൂ. എവിടെയോ വായിച്ചു, we accept the love we think we deserve. ശെരിയാണോ? എനിക്കിന്നേവരെ ആരുടേയും സ്നേഹം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അമ്മമ്മ ഒരുപാട് സ്നേഹിച്ചിരുന്നു. കാര്യങ്ങൾ അറിഞ്ഞു പെരുമാറിയിരുന്നു. പക്ഷെ സ്വാർഥ ആയിരുന്നു. അതുകൊണ്ടു അവരുടെ സ്നേഹം ഒരു വീർപ്പുമുട്ടലായി തോന്നിയിട്ടുണ്ടായിരിന്നു. ഒരു പക്ഷെ, വിവരക്കേടുമായിരുന്നു കാണാം. ഇന്ന്, അവർ ഇല്ലാത്ത ലോകത്തിൽ, അതിനു വേണ്ടി കൊതിക്കുന്നു. ആരൊക്കെ സ്നേഹിക്കുന്നു എന്നവകാശപ്പെട്ടാലും നമുക്ക് അനുഭവിച്ചാലല്ലേ അത് സ്നേഹം തന്നെയാണെന്ന് തോന്നുകയുള്ളൂ? തോന്നാത്തത് തെറ്റാണോ? Love in every form, expressed or unexpressed, if present, will definitely be felt. മക്കളെ സ്നേഹിക്കാൻ എളുപ്പമാണ്. ഒരുമ്മ  കൊടുത്താൽ മതി, അവർ നമ്മുടെ കൈകളിൽ ഉരുകി അലിഞ്ഞു ചേരും. മുതിർന്നവരെ സ്നേഹിക്കാൻ അത് പോരല്ലോ. മതങ്ങൾ പഠിപ്പിച്ചത് തെറ്റാണ് എന്നെപ്പോഴും തോന്നിപ്പോകും. മറ്റുള്ളവരെ സ്നേഹിച്ചത് കൊണ്ട് എന്ത് കിട്ടാൻ പോകുന്നു? അവർ സുഖമായി ഉറങ്ങും. അത് മതിയോ? ആർക്കും സ്നേഹം ആവശ്യമില്ല. അവരുടെ ആവശ്യം അഭിനയവും കള്ളത്തരങ്ങളും ആണ്. വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും നമ്മൾ അവരെ സുഖിപ്പിക്കണം. സന്തോഷിപ്പിക്കണം. അവിടെ സ്നേഹത്തിനു എന്ത് പ്രാധാന്യമാണ് ഉള്ളത്? അങ്ങനെ ലഭിക്കുന്ന സന്തോഷം ആരാണ് തിരിച്ചു തരിക? ഒരിക്കൽ അതിഷ്ടപ്പെട്ടാൽ അവർ വീണ്ടും പ്രതീക്ഷിച്ചു കൊണ്ടേ ഇരിക്കും. സ്നേഹം ഇല്ലാതെ നമുക്ക് എത്ര നാൾ ജീവിക്കാനാകും? ഇങ്ങനെയുള്ള ബന്ധങ്ങളുടെ ആവശ്യം എന്താണ്? നമ്മൾ ഇനിയും നമ്മളുടെ കുഞ്ഞുങ്ങളെ ഇതൊക്കെ തന്നെ പഠിപ്പിക്കുന്നത് എന്തിനാണ്?

Advertisements

One thought on “October 23, 2016

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s